Uncategorized

പൊതുതാൽപര്യ ഹർജി പബ്ലിസിറ്റിക്ക് ഉപയോഗിക്കരുത്’;അരുന്ധതിയുടെ പുസ്തകത്തിന്റെ കവർ ചിത്രത്തിനെതിരായ ഹർജി തള്ളി

ഹൈക്കോടതി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ചിത്രം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി. ഓര്‍മക്കുറിപ്പായ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കോട്പ നിയമം അനുസരിച്ചുള്ള വിദഗ്ധ സമിതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പുസ്തകത്തിന്റെ കവറിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയിലെ വാദം. അതേസമയം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ഹര്‍ജിക്കാരനെ ഹൈക്കോടതി വിമര്‍ശിച്ചു. പൊതുതാല്‍പര്യ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കവര്‍ പേജിലെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെയാണ് ഹര്‍ജിയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button