Uncategorized

യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഞാന്‍ മിടുക്കനാണ്; അടുത്തത് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം: ഡൊണാള്‍ഡ് ട്രംപ്

യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ താന്‍ മിടുക്കനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമാധാന ശ്രമങ്ങള്‍ നൊബേല്‍ ആഗ്രഹിച്ചിട്ടല്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിച്ചതിനാല്‍ തന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ പ്രശ്‌ന പരിഹാരമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കാന്‍ തീരുവ ഭീഷണികള്‍ സഹായിച്ചുവെന്ന സ്ഥിരം അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. തന്റെ നയതന്ത്ര ഇടപെടലുകള്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല. ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം.

ഗാസയില്‍ യുദ്ധം അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ധാരണ താന്‍ അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം അവസാനിപ്പിച്ച യുദ്ധമാണ്. തന്റെ ആദ്യ ഇസ്രായേല്‍, ഈജിപ്ത് സന്ദര്‍ശനം വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിലും ഗാസയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രാദേശിക സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

താന്‍ ഇടപെട്ട് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണ് ഇസ്രയേല്‍-ഹമാസ് സമാധാന കരാര്‍. ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമിടയില്‍ സംഘര്‍ഷമുണ്ടെന്ന് കേള്‍ക്കുന്നു. ഇനി അത് പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യം. കാരണം യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ താന്‍ മിടുക്കനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button