Uncategorized

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; രോ​ഗബാധ പാലക്കാട് കൊടുമ്പിൽ സ്വദേശിക്ക്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിലെ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.

ഒക്ടോബർ അഞ്ചിന് ഇയാൾ ചികിത്സ തേടി കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് രോഗം മൂർച്ഛിച്ചതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും ചികിത്സ തേടിയിരുന്നു. ജില്ലാ ആശുപത്രിയിൽ നൽകിയ ചികിത്സയിലും രോഗം മാറാതെ വന്നതോടെ പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷക ബാധയുടെ രോഗലക്ഷണങ്ങൾ ആണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ സാമ്പിളുകൾ പരിശോധനയക്ക് അയക്കുകയും ഒക്ടോബർ എട്ടാം തീയതി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെയാണ് തൃശൂർ മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ആരോഗ്യനില വഷളായതോടെ രോഗിയെ കഴിഞ്ഞദിവസം വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button