Uncategorized

‘ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെക്കാൾ ഉത്പന്നങ്ങൾക്ക് വില കുറവുള്ള നാടാണ് കേരളം’: മന്ത്രി കെ എൻ ബാലഗോപാല്‍

ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെക്കാൾ ഉത്പന്നങ്ങൾക്ക് വില കുറഞ്ഞ നാടാണ് കേരളമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. സംസ്ഥാന സർക്കാര്‍ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ആഗോള ഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം’ എന്ന വിഷയത്തില്‍ നടന്ന സംസ്ഥാനതല സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലം സർക്കാരിൻ്റെ വിപണി ഇടപെടലിന് വലിയൊരു ഉദാഹരണമാണ്. മന്ത്രി ജി ആര്‍ അനിലിനെ സെമിനാറിനിടെ ധനമന്ത്രി കെ എൻ ബാലഗോപാല്‍ അഭിനന്ദിക്കുകയും ചെയ്തു. വിലക്കയറ്റം തടയാൻ പരമാവധി ശ്രമം നടക്കുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് വിവിധ വകുപ്പുകൾക്ക് തുക ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ സംവിധാനം രാജ്യത്ത് തന്നെ മാതൃകയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇന്ന് കേരളത്തിൽ പട്ടിണി കിടക്കുന്ന ആളെ കണ്ടെത്താൻ തന്നെ വളരെ പ്രയാസമാണെന്ന് സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button