Uncategorized

യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി; മര്‍ദനം ഗ്യാസ് കണക്ഷനെ ചൊല്ലി, ഒപ്പമുണ്ടായിരുന്ന യുവതിക്കും പരിക്ക്

ഇടുക്കി: ഇടുക്കിയിൽ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിക്കും മർദ്ദനത്തിൽ പരിക്കേറ്റു. ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കരിഞ്ചന്തയിൽ ഗ്യാസ് വിൽക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുമളി പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു. ‌‌രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button