Uncategorized
അടക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സാന്താ ഫെസ്റ്റ് സംഘടിപ്പിച്ചു
അടക്കാത്തോട്: അടക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സാന്താ ഫെസ്റ്റ് -ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണവും ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീ നിർമ്മാണവും സംഘടിപ്പിച്ചു .
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര താഴത്ത് അധ്യക്ഷത വഹിച്ച് ക്രിസ്മസ് സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, സീനിയർ അസിസ്റ്റൻറ് റിജോയ് എം എം, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്, മഞ്ജുള എ തുടങ്ങിയവർ സംസാരിച്ചു.