സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അയൽക്കാരായ കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് പ്രത്യേക പരിശോധന കർണാടക തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ കർണാടകയിൽ ട്രെയിൻ മാർഗം എത്തിയ മലയാളികൾക്ക് ആർടിപിസിആർ പരിശോധന നടത്തിയാണ് പുറത്തേക്ക് അയച്ചത്.
കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറന്ൈറൻ ഏർപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ന് ക്വാറന്ൈറൻ നടപടികൾ ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ തുടങ്ങുമെന്നാണ് വിവരം. അതേസമയം ചില വിദ്യാർഥികൾക്ക് കർണാടക ഇളവ് അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ്, എൻജിനിയറിംഗ് വിദ്യാർഥികൾക്കാണ് ഇളവ് നൽകു. എന്നാൽ ഇവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മറ്റ് വിദ്യാർഥികൾക്കും ജീവനക്കാർക്കുമാകും ക്വാറന്ൈറൻ നടപ്പാക്കുക. ക്വാറന്ൈറന് അതത് സ്ഥാപനങ്ങൾ തന്നെ സൗകര്യമൊരുക്കണമെന്നാണ് കർണാടക സർക്കാരിന്റെ നിർദ്ദേശം. അതിർത്തി വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്കും ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കാസർഗോഡ് അതിർത്തിയിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.