Uncategorized
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരമാകും;ഉപകരണങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിര്‍ത്തിവച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ ഉപകരണം ലഭ്യമാകുന്നതോടെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമാകും. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ഉപകരണം ലഭ്യമാക്കുന്നതോടെ ശസ്ത്രക്രിയയ്ക്കുള്ള പുതിയ അഡ്മിഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും.




