റൻസ്ഫഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും എൻജിനീയേഴ്സ് ഡേ സെലിബ്രേഷനും നടന്നു

പയ്യന്നൂർ: റൻസ്ഫഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 വർഷത്തെ ഓണാഘോഷവും എൻജിനീയേഴ്സ് ഡേ സെലെബ്രേഷനും സെപ്റ്റംബർ 15 നു പയ്യന്നൂർ സ്കന്ദ റെസിഡൻസിയിൽ വെച്ച് നടന്നു. റെൻസ്ഫഡ് താലൂക്ക് പ്രസിഡൻ്റ് വിജയൻ കെ വി സ്വാഗതം പറഞ്ഞു ചടങ്ങിൽ ജില്ലാപ്രസിഡൻ്റ് പി ദീപക് കുമാർ അധ്യക്ഷത വഹിക്കുകയും സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സന്തോഷ് വി വി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്ഥാപക സംസ്ഥാന സെക്രട്ടറി അബ്ദുൽ സലാം എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അനീസ് പി വി, ജില്ലാ ഇൻചാർജ് മധു എസ് നായർ, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ കെ പി തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.തുടർന്ന് കെ ഡ്ബ്ലയൂ എ റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഗോപാലൻ പി യെ ആദരിച്ചു . താലൂക്ക് സെക്രട്ടറി കെ സൂരജ് അദ്ദേഹത്തെ സദസ്സിനു മുൻപാകെ പരിചയപ്പെടുത്തി.ജില്ലാ ട്രഷറർ ശ്രീഹരി എ കെ നന്ദി പറഞ്ഞു.




