Uncategorized

അപകടം പതിയിരിക്കുന്ന റോഡരികുകളിലെ കുഴികൾ; മുട്ടുകുത്തി പ്രതിഷേധിച്ച് കേളകം പഞ്ചായത്തിലെ വാർഡ് മെമ്പർ

കേളകം: മണത്തണ-അമ്പായത്തോട് റോഡരികിലെ കുഴികൾ കല്ലിട്ട് നികത്തുക, മനുഷ്യജീവനുകൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് അംഗം മുട്ടുകുത്തി പ്രതിഷേധിച്ചു. കേളകം പഞ്ചായത്ത് വാർഡ് മെമ്പർ ജോണി പാമ്പാടിയാണ് റോഡ് അരികിലെ കുഴികള്‍ അടിയന്തരമായി കല്ലിട്ട് നികത്തണമെന്നാവിശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേളകത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ റോഡിൽ മുട്ടുകുത്തി പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധിച്ചത്. നിലവിൽ മണത്തണ മുതൽ കണിച്ചാർ വരെയുള്ള റോഡരികിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ബാക്കി വരുന്ന റോഡുകളിലെ കുഴികൾ നികത്താതായതോടെയാണ് വാർഡ് മെമ്പർ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. നിലവിൽ നാനാനിപോയിൽ മുതൽ അമ്പായത്തോട് വരെയുള്ള റോഡരികുകളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കെ ആർ എഫ് ബി ഉദ്യോഗസ്ഥർ വിഷയത്തിൽ നിസ്സംഗത പാലിക്കുന്നതും ജനങ്ങളിൽ പ്രതിഷേധമുയർത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button