Uncategorized

തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ

തൃശൂർ (Thrissur) ജില്ലയിൽ നഗരത്തിലിറങ്ങുന്ന പുലികൾക്ക് സുരേഷ് ഗോപിയുടെ (Suresh Gopi) ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ. എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഫണ്ടിനു കീഴിൽ തുക അനുവദിച്ച വിവരം സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തു. തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് പുറമേയാണിത്.
“പ്രശസ്തമായ തൃശ്ശൂർ പുലികളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ (Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും,” സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button