Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; വനിതാ ശിശുവികസന വകുപ്പ് ആ പെൺകുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആ പെൺകുട്ടിക്ക് വനിതാ ശിശുവികസന വകുപ്പ് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്. മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു . രാഹുലിന്റെ നിർബന്ധത്തെ തുടർന്ന് ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികളെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കേരളത്തിനകത്തും പുറത്തുമായി ഗർഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമപദേശം തേടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button