Uncategorized

കൊച്ചിയിൽ വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിൽ

കൊച്ചിയിൽ വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിലായി. രണ്ടേ കാൽ കിലോ കഞ്ചാവും 19 ഗ്രാമോളം എം ഡി എം എ യും ഡൻസാഫ് സംഘം പിടികൂടി. എളമക്കരയിൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ഹരേ കൃഷ്ണ നായിക് ആണ് കസ്റ്റഡിയിൽ ആയത്. ഇയാൾ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരു കിലോ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

തോപ്പുംപടിയിലും പാലാരിവട്ടത്തുമാണ് എം ഡി എം എ പിടികൂടിയത്.14 . 5 2 ഗ്രാം എം ഡി എം എ ആണ് തോപ്പുംപടിയിൽ നിന്നും പിടി കൂടിയത്. മട്ടാഞ്ചേരി സ്വദേശികളായ മുസ്തഫ, നാസിഫ് എന്നിവരെയാണ് തോപ്പുംപടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. പാലാരിവട്ടത്തു നിന്നും 4. 26 ഗ്രാം എം ഡി എം എ യുമായി മലപ്പുറം വട്ടംകുളം സ്വദേശി വിഷ്ണുരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button