കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ തകർന്ന വ്യാപാര മേഖലയെ രക്ഷിക്കുന്നതിനായി സാമ്പത്തിക പാക്കേജുകൾ നടപ്പാക്കുക, മുഴുവൻ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം അനുസരിച്ചു തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാനതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള അതിജീവന സമരം നാളെ നടക്കും. കളക്ടറേറ്റിനു മുന്നിലും തദ്ദേശസ്ഥാപനങ്ങൾക്കു മുന്നിലുമാണ് സമരം. വ്യാപാരികളെ കൂടി ഉൾകൊള്ളുന്ന നയം സർക്കാർ നടപ്പിലാക്കണമെന്നും വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന വികലമായ നയങ്ങൾ പിൻവലിക്കണമെന്നും സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സുഗുണൻ, കെ.കെ. സഹദേവൻ, കെ. എം. അബ്ദുൾലത്തീഫ്, പി. വിജയൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.പി. പ്രമോദ്, ഇ. സജീവൻ എന്നിവർ പ്രസംഗിച്ചു