Uncategorized

‘കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ, അസംബന്ധങ്ങൾക്ക് മറുപടിയില്ല; വിവാദങ്ങളിൽ പ്രതികരിക്കാതെ എംവി ഗോവിന്ദൻ

തിരുവനന്തപുരം: മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ച വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു എംവി ഗോവിന്ദൻ.

പാർട്ടി സെക്രട്ടറി വ്യക്തത വരുത്തുമെന്ന് വി ശിവൻകുട്ടി

സിപിഎമ്മിന് നൽകിയ പരാതിക്കത്ത് ചോർന്നതിൽ പാർട്ടി വ്യക്തത വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇത് തെരഞ്ഞെടിന് മുന്നോടിയായി സിപിഎമ്മിനെതിരെ നടക്കുന്ന പ്രചരണം മാത്രമാണ്. സിപിഎം വിരോധമുള്ളതിനാൽ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രചരണം നടത്തുന്നു. വിഷയത്തിൽ അധികാരികമായ മറുപടി പാർട്ടി സെക്രട്ടറി പറയും. ഇത്തരം ആരോപണം കൊണ്ട് പാർട്ടിയെ ക്ഷീണപ്പെടുത്താൽ കഴിയില്ല. കത്ത് ചോർന്നതിൽ പ്രശ്നം ഉണ്ടെങ്കിൽ പോളിറ്റ്ബ്യൂറോ പ്രതികരിക്കും. സംസ്ഥാന കമ്മിറ്റിയിൽ ഈ കത്ത് ചർച്ചയ്ക്ക് വന്നിട്ടില്ല. അവതാരങ്ങൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് പാർട്ടിയിൽ സ്വാധീനം ഉണ്ടാകില്ലെന്നും അവതാരങ്ങൾ ഒന്നും പാർട്ടി പരിപാടികൾ സ്വാധീനിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button