24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് വികസന സമിതി യോഗം സംഘടിപ്പിച്ചു
Kelakam

കേളകം പഞ്ചായത്ത് വികസന സമിതി യോഗം സംഘടിപ്പിച്ചു

കേളകം: സുവര്‍ണ കേളകം, വികസിത കേളകം എന്നീ വികസന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേളകം പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന സമിതി യോഗം കേളകം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.യോഗം രാജ്യസഭ എം പി ഡോ.വി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
സുവര്‍ണ കേളകം 1972-2022 എന്ന പേരില്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് കേളകം പഞ്ചായത്തിനെ വികസനത്തിലേക്ക് എത്തിക്കുന്നതിനായാണ് വികസന സമിതി യോഗം സംഘടിപ്പിച്ചത്.
കേളകം പഞ്ചായത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൊണ്ടുവരുന്നതിനായി അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തുക ,പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മിക്കുക,എല്ലാ വാര്‍ഡിലും ഒരു ഏക്കര്‍ സ്ഥലമെങ്കിലും കണ്ടെത്തി വിനോദ വിജ്ഞാന കേന്ദ്രങ്ങള്‍ നിര്‍മിക്കുക,
കേളകം പി.എച്ച്.സിയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക,ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക,ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുക,ഗ്രാമപഞ്ചായത്തിന്റെ തനതു വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
തുടങ്ങി 24 വികസന പ്രവര്‍ത്തനങ്ങളാണ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേളകം പഞ്ചായത്തില്‍ നടപ്പിലാക്കുക.
യോഗത്തില്‍ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. പേരാവൂര്‍, കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി വേണുഗോപാല്‍, ആന്റണി സെബാസ്റ്റ്യന്‍ ,ടി. ബിന്ദു, ജില്ല പഞ്ചായത്തംഗങ്ങളായ വി.ഗീത, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈഥിലി രമണന്‍, മേരിക്കുട്ടി കഞ്ഞിക്കുഴി, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

Aswathi Kottiyoor
WordPress Image Lightbox