24.4 C
Iritty, IN
July 3, 2024
  • Home
  • Iritty
  • പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
Iritty

പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഇൻസ്‌പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ലിലെ മുട്ടിണ്ട വളപ്പിൽ വീട്ടിൽ ഇസ്മായിൽ (48 ) സഹായി രാജസ്ഥാൻ സ്വദേശി സാക്കിർ (35 ) എന്നിവരെയും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. 12000 ത്തോളം പാക്കറ്റുകൾ 8 ചാക്കുകളിലായി പച്ചക്കറിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് ഇനത്തിൽ പെട്ട പുകയില ഉത്പന്നങ്ങൾ.
പ്രിവന്റീവ് ഓഫീസർമാരായ കെ.പി. പ്രമോദ് , എൻ.വി. പ്രവീൺ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ആദർശ്, പി.വി. അഭിജിത്ത് എന്നിവരും പിടികൂടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് .

Related posts

അനധികൃത പാർക്കിങ്ങും നടപ്പാത കയ്യേറി കച്ചവടവും ശക്തമായ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ളെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തും

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox