Uncategorized
13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരം: 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. സുധീഷ് ടെൻസണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. തായ്ലൻഡിൽ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. വിമാനമാർഗം കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനും തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു.




