Uncategorized

നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി ആയുർവേദ ഉത്സവം നടത്തി

നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി ആയുർവേദ ഉത്സവം നടത്തി.കാസർക്കോട് , ഉപ്പള, കൊണ്ടേവൂർ,ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ നടത്തിയ ഔഷധ സെമിനാറിൽ രാമകൃഷണൻ അദ്ധ്യക്ഷത വഹിക്കുകയും സംസ്ഥന സെക്രട്ടറി ടി.കെ സുനീഷ് വൈദ്യർ സ്വാഗതം പറയുകയും യോഗാനന്ദ സരസ്വതി സ്വാമി ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് രാജമോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി .

ഔഷധ സസ്യങ്ങളെ പ്രശസ്ത ആയുർവേദ- നാട്ടുവൈദ്യ ചികിത്സകൻ പവിത്രൻ ഗുരുക്കൾ പരിചയപ്പെടുത്തി.
കർക്കിടമാസത്തിലെ ആരോഗ്യവും നാട്ടുചര്യയും എന്ന വിഷയത്തിൽ
പ്രശ്സ്ത നാട്ടു വൈദ്യൻ ടിടി അരവിന്ദാക്ഷൻ വൈദ്യർ ചിറ്റാരിപ്പറമ്പ് ക്ലാസെടുത്തു. ഡോ.കെ.ഗണേശ് കുമാർ കർക്കിടമാസത്തിൻ്റെ പ്രാധാന്യവും ഗൃഹവൈദ്യവും (കന്നട) ക്ലാസ് എടുത്തു.
ആയുർവേദ ആരോഗ്യ,ജൈവ, പ്രകൃതി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച പ്രവർത്തനത്തിന് ഡോ. രാമനാഥന്
ആയുർ ശ്രീപുരസ്കാരം നൽകി. എൻ. ഇ. പവിത്രൻ ഗുരുക്കൾ , ടി.ടി. അരവിന്ദാക്ഷൻ വൈദ്യർ ,കാനായി നാരായണൻ വൈദ്യർ ആർ.രാധകൃഷ്ണൻ എന്നിവരെ വേദിയിൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button