Uncategorized
സ്വർണവില കുതിച്ചുയർന്നാലും ‘തിരുപ്പതി’യെ ബാധിക്കില്ല; ഒറ്റ വർഷത്തിൽ ലഭിച്ചത് 773 കോടി വിലമതിക്കുന്ന 1000 കിലോയിലധികം സ്വർണം

ചെന്നൈ: സ്വർണവില കുതിച്ചുയരുന്നുണ്ടെങ്കിലും തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള സ്വർണ സംഭാവനയെ അതൊന്നും ബാധിച്ചിട്ടില്ല. ഒറ്റ വർഷത്തിൽ ഏകദേശം 773 കോടി വിലമതിക്കുന്ന 1,000 കിലോഗ്രാമിലധികം സ്വർണ്ണം ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വ്യക്തമാക്കി. ക്ഷേത്രത്തിലെ സ്വർണ്ണ ശേഖരം ഇപ്പോൾ 11,000 കിലോഗ്രാമിൽ കൂടുതലായെന്നും സ്ഥിര നിക്ഷേപം 18,000 കോടിക്ക് മുകളിലാണെന്നും ഇതിലൂടെ ലഭിക്കുന്ന വാർഷിക പലിശ വരുമാനം 1,200 കോടിയിലധികമാണെന്നും ടിടിഡി പറഞ്ഞു. ഏറ്റവും ഒടുവിലായി ചെന്നൈ ആസ്ഥാനമായുള്ള സുദർശൻ എന്റർപ്രൈസസാണ് സംഭാവനയിലൂടെ ഞെട്ടിച്ചിരിക്കുന്നത്. 2.5 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ ശംഖും ഒരു ഡിസ്കുമാണ് ഈ കമ്പനി തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ചെയ്തത്.




