മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.
പിണറായി വിജയൻ
ആഭ്യന്തരം, വിജിലൻസ്, പൊതുഭരണം, അഖിലേന്ത്യാ സർവീസ്, ആസൂത്രണവും സാന്പത്തികകാര്യവും, ശാസ്ത്ര- സാങ്കേതിക- പരിസ്ഥിതി, പുകനിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ്, ഇലക്ഷൻ, ഇന്റഗ്രേഷൻ, വിവരസാങ്കേതിക വിദ്യ, സൈനിക ക്ഷേമം, ഡിസ്ട്രസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദികൾ, തീരദേശ ഗതാഗതവും ഉൾനാടൻ ഗതാഗതവും, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, നോണ്‍ റസിഡന്റ് അഫയേഴ്സ്, അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ്, ജയിൽ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, നയപരമായ പ്രധാന കാര്യങ്ങൾ, മറ്റു മന്ത്രിമാർക്കു നൽകാത്ത പ്രധാനപ്പെട്ട മറ്റു വിഷയങ്ങൾ
കെ. രാജൻ
ലാൻഡ് റവന്യു, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്, ഭൂപരിഷ്കരണം, ഭവനം
റോഷി അഗസ്റ്റിൻ
ജലവിഭവം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അഥോറിറ്റി, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി, അനർട്ട്
എ.കെ. ശശീന്ദ്രൻ
വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവർകോവിൽ
തുറമുഖങ്ങൾ, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ്
അഡ്വ. ആന്റണി രാജു
ഗതാഗതം, മോട്ടോർവാഹനം, ജലഗതാഗതം
വി. അബ്ദുറഹ്മാൻ
സ്പോർട്സ്, വഖഫ് ആൻഡ് ഹജ് തീർഥാടനം, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, റെയിൽവേ
അഡ്വ. ജി.ആർ. അനിൽ
ഭക്ഷ്യ- സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
കെ.എൻ. ബാലഗോപാൽ
ധനം, നാഷണൽ സേവിംഗ്സ്, സ്റ്റോർസ് പർച്ചേസ്, വാണിജ്യനികുതി- കാർഷികാദായ നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷ്വറൻസ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, സ്റ്റാന്പ്സ് ആൻഡ് സ്റ്റാന്പ് ഡ്യൂട്ടീസ്
പ്രഫ. ആർ. ബിന്ദു
കോളജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷികം, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യം, ഡിജിറ്റർ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് എക്സാമിനേഷൻ, നാഷണൽ കേഡറ്റ് കോർ, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, സാമൂഹ്യനീതി
ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണം, ഡയറി ഡവലപ്മെന്റ് ആൻഡ് മിൽക്ക് കോ ഓപ്പറേറ്റീവ്സ്, മൃഗശാലകൾ, കേരള വെറ്റിനററി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി
എം.വി. ഗോവിന്ദൻ മാസ്റ്റർ
തദ്ദേശസ്വയംഭരണം- പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, ഗ്രാമവികസനം, ടൗണ്‍ പ്ലാനിംഗ്, റീജണൽ ഡവലപ്മെന്റ് അഥോറിറ്റികൾ, കില, എക്സൈസ്
പി. മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ്, ടൂറിസം
പി. പ്രസാദ്
കൃഷി, സോയിൽ സർവേ ആൻഡ് സോയിൽ കണ്‍സർവേഷൻ, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ
കെ. രാധാകൃഷ്ണൻ
പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം
പി. രാജീവ്
നിയമം, വ്യവസായം (വ്യവസായ കോ ഓപ്പറേറ്റീവുകൾ ഉൾപ്പെടെ), വാണിജ്യം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സജി ചെറിയാൻ
ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് യൂണിവേഴ്സിറ്റി, സാംസ്കാരികം, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് ക്ഷേമനിധി ബോർഡ്, യുവജനകാര്യം
വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ്, സ്കിൽസ്, പുനരധിവാസം, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രിബ്യൂണൽസ്, ലേബർ കോടതികൾ
വി.എൻ. വാസവൻ
സഹകരണം, രജിസ്ട്രേഷൻ
വീണ ജോർജ്
ആരോഗ്യം, കുടുംബക്ഷേമം, ആരോഗ്യവിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, നാട്ടുവൈദ്യം, ആയുഷ്, ഡ്രഗ്സ് കണ്ട്രോൾ, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം.