21.6 C
Iritty, IN
November 21, 2024
  • Home
  • Mattanur
  • മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി
Mattanur

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി, മ​ലേ​റി​യ, മ​ന്ത് എ​ന്നീ രോ​ഗ​വാ​ഹ​ക​രാ​യ കൊ​തു​കു​ക​ളു​ടെ കൂ​ത്താ​ടി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​.
ഇ​ത്ത​രം പ്ര​ദേ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നും കൂ​ത്താ​ടി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ലം​ഘി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു.
ഇ​രി​ട്ടി റോ​ഡി​ൽ ഗാ​ർ​ഹി​ക മാ​ലി​ന്യം വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ ഫ​ർ​ണി​ച്ച​ർ ഷോ​പ്പു​ട​മ​യെ കൊ​ണ്ട് മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു. ത​ല​ശേ​രി റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച ഗ്രാ​നൈ​റ്റ് ക​ട​യു​ട​മ​യ്ക്ക് പി​ഴ ചു​മ​ത്തി. പ​രി​ശോ​ധ​ന​ക​ളി​ൽ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ന​മി​ത നാ​രാ​യ​ണ​ൻ, ഷി​ജോ​യ് കു​മാ​ർ കാ​ര്യ​ത്ത്, ശ്യാം ​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത് ,ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ വി​ഭാ​ഗം മ​ട്ട​ന്നൂ​ർ യൂ​നി​റ്റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് എം. ​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു

admin

മട്ടന്നൂരില്‍ വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.

Aswathi Kottiyoor
WordPress Image Lightbox