Uncategorized
വയനാട് ചീരാലിൽ വീണ്ടും പുലി ആക്രമണം; വളർത്തുനായയെ ആക്രമിച്ചു

വയനാട്:വയനാട് ചീരാലിൽ വീണ്ടും പുലി ആക്രമണം. വളർത്തു നായയെ പുലി ആക്രമിച്ചു. കുറ്റിപ്പുറത്ത് രാധാകൃഷ്ണൻ്റെ വീട്ടിലെ നായയെ ആണ് ആക്രമിച്ചത്. വീട്ടുകാർ ലൈറ്റിട്ടപ്പോൾ പുലി ഓടിപ്പോവുകയായിരുന്നു. ഈ മേഖലയിൽ നേരത്തെയും പുലി ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് നൂറ് മീറ്റർ അകലെ കൂട് സ്ഥാപിച്ചിരുന്നു.




