Uncategorized

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ചേര്‍ന്ന് വിവധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.

കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍), കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷന്‍), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗര്‍ സ്റ്റേഷന്‍), ഉപ്പള (ഉപ്പള സ്റ്റേഷന്‍), നിലേശ്വരം (ചായോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍) തുടങ്ങിയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷന്‍), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍), കണ്ണൂര്‍- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷന്‍ & മെരുവമ്പായി സ്റ്റേഷന്‍), കവ്വായി (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍), കാസറഗോഡ് ഉപ്പള (ആനക്കല്‍ സ്റ്റേഷന്‍), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷന്‍), കാര്യംക്കോട് (ഭീമനാടി സ്റ്റേഷന്‍) എന്നീ തീരങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button