കണ്ണൂർ: കോവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗം എറ്റവും വലിയ ആഘാതം ഏൽപിച്ചത് വ്യാപാരമേഖലയെയാണ്. ലോക്കഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അടച്ചുപൂട്ടേണ്ടി വരുന്ന കടകളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അടച്ചിടുന്ന കടകളുടെ ഫിക്സഡ് വൈദ്യുതി ചാര്‍ജ് ഓഴിവാക്കി നല്‍കണണെന്നും അവർ ആവശ്യപ്പെട്ടു. മുടങ്ങുന്ന വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കുന്നതിനും കാലാവധി നീട്ടി നല്‍കുന്നതിനും നടപടി സ്വീകരിക്കണം. സർക്കാരിന് ഏറ്റുവും കൂടുതൽ നികുതി വാങ്ങി നൽകുന്ന വ്യാപാര മേഖലയ്ക്ക് കാര്യമായ ഒരു സഹായവും കിട്ടിയില്ലെന്നും വ്യാപാരി വ്യവസായിസമിതി കണ്ണൂർ ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി.