ജി എൽ പി എസ് കോളിത്തട്ടിൽ പുതിയ പി.ടി.എ കമ്മറ്റി രൂപീകരിച്ചു

ശാന്തിഗിരി: ജി എൽ പി എസ് കോളിത്തട്ടിൽ 2025 – 26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ കമ്മറ്റി രൂപീകരിച്ചു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാതിനിധ്യത്തോടെ നടന്ന യോഗത്തിൽ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജോസഫ് വള്ളോക്കരി,വൈസ് പ്രസിഡന്റായി ജോജി ഉറുമ്പിൽ,എം പി ടി എ പ്രസിഡന്റായി സൗമ്യ ബിനു,എം പി ടി എ വൈസ് പ്രസിഡന്റായി ജിസ്ന വിനീഷ്,സ്കൂൾ വികസന സമിതി ചെയർമാനായി ജോർജ് കുപ്പക്കാട്ട്,സ്കൂൾ വികസന സമിതി വൈസ് ചെയർമാനായി ബേബി കാക്കനാട്ട്,SMC ചെയർമാനായി സിജു മുഞ്ഞനാട്ട് എന്നിങ്ങനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും, കുട്ടികളുടെ പഠന-സാംസ്കാരികമേഖലകളിലെ മുന്നേറ്റങ്ങൾക്കുമായി മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കമ്മറ്റി പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അടിയന്തരമായി പി ടി എ സമ്മേളനങ്ങൾ തുടർന്നും ക്രമീകരിക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ പി ടി എ വഴിയാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
അദ്ധ്യാപകരായ സുധീഷ് ചന്ദ്ര, ഫിലോമിന , രജിത, നാസർ തുടങ്ങിയവർ സംസാരിച്ചു.




