22.9 C
Iritty, IN
July 8, 2024
  • Home
  • Delhi
  • മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ……..
Delhi

മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ……..

ന്യൂഡെൽഹി: അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് പ്രയോജനപ്പെടുത്താൻ ആലോചന. മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിക്കാനും നീക്കമുണ്ട്.

പാസൗട്ടാകുന്ന എംബിബിഎസ്, നഴ്‌സിംഗ് വിദ്യാർഥികൾക്ക് വേതനം നൽകി കോവിഡ് പ്രതിരോധ ചുമതലകളുടെ ഭാഗമാക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം ചർച്ച ചെയ്‌തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിച്ച്, ഇതിനായി തയാറെടുക്കുന്ന ഡോക്‌ടർമാരെ ഇൻസെന്റീവോടെ കോവിഡ് ചുമതലയുടെ ഭാഗമാക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. ഇവർക്ക് സർക്കാർ ജോലിയുടെ കാര്യത്തിൽ മുൻഗണന നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related posts

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

Aswathi Kottiyoor

പാർലമെന്റ് അംഗങ്ങളുടെ വോട്ട് മൂല്യം 700 ആവും.*

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി………

Aswathi Kottiyoor
WordPress Image Lightbox