Uncategorized
പാലക്കാട് കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മയുടെ നില ഗുരുതരം

സ്റ്റാർട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്കേറ്റ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്ട്ടിന്-എല്‍സി ദമ്പതിമാരുടെ മക്കളായ നാലുവയസുകാരി എമിലീന ആറുവയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി(40) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൂത്ത മകൾ അലീന( 10) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്.




