Uncategorized
കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂളിൽ 2025-26 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജെ ഏച്ച് ഐ സി ജി ഷിബു ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് പിടിഎ മദർ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പിടിഎ പ്രസിഡണ്ടായി വി ജി റിനീഷ്, വൈസ് പ്രസിഡണ്ട് ബിനോയ് കുമ്പുങ്കൽ, മദർ പിടിഎ പ്രസിഡണ്ട് ലിജി മാളിയേക്കൽ, വൈസ് പ്രസിഡണ്ട് രശ്മി സനൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
ചടങ്ങിൽ
സ്കൂൾ മാനേജർ പി.തങ്കപ്പൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പി.കെ.ദിനേശ് എന്നിവർ സംസാരിക്കുകയും സ്കൂൾ അധ്യാപകൻ പസന്ത്നന്ദി പറയുകയും ചെയ്തു.




