Uncategorized
ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച രണ്ടാമത്തെ കപ്പലിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാള്‍ ഇന്ത്യക്കാരന്; മരണം നാല്

ഏഥന്‍സ്: ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച കപ്പലില്‍ നിന്നും ആറ് പേരെ രക്ഷിച്ചതായി യൂറോപ്യന്‍ യൂണിയന് നാവിക സേന. ഈ ആഴ്ചയില്‍ ഹൂതികള്‍ ആക്രമിച്ച രണ്ടാമത്തെ ചരക്ക് കപ്പലാണിത്. ആക്രമത്തില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലില്‍ ആകെ 25 പേരായിരുന്നു ഉണ്ടായത്. ഇതില്‍ 15 പേരെ കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷപ്പെട്ടവരില്‍ അഞ്ച് ഫിലിപ്പീനികളും ഒരു ഇന്ത്യക്കാരനുമാണുണ്ടായത്. കപ്പലില്‍ 22 അംഗങ്ങളും മൂന്ന് സുരക്ഷാ ടീമുമായിരുന്നു ഉണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഇസ്രയേലിലേക്ക് പോയിക്കൊണ്ടിരുന്ന ഗ്രീക്കിലെ എറ്റേര്‍ണിറ്റി സി എന്ന ചരക്ക് കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.




