മട്ടന്നൂർ: കോവിഡ് വ്യാപകമായതോടെ മട്ടന്നൂരിൽ പോലീസ് പരിശോധന ശക്തമാക്കി. പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. മട്ടന്നൂർ നഗരസഭയിൽ ഉൾപ്പെടെ കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.കോവിഡ് ബോധവത്കരണം ഉൾപ്പെടെയാണ് പോലീസ് നടത്തുന്നത്. മട്ടന്നൂർ സിഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് കോവിഡ് പ്രോട്ടോകോൾ ലഘനം നടത്തുന്നവരെ കണ്ടെത്തുന്നത്.