24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ വ​ർ​ധി​ക്കു​ന്നു; അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 395 കേ​സു​ക​ൾ
Kerala

കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ വ​ർ​ധി​ക്കു​ന്നു; അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 395 കേ​സു​ക​ൾ

കൊ​റോ​ണ വൈ​റ​സി​ന്‍റെ യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍ വ​ക​ഭേ​ദ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 795 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 395 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ. അ​മ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണി​ത്.

ഈ ​മാ​സം 18 വ​രെ 400 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് കേ​സു​ക​ളി​ൽ 326 എ​ണ്ണ​വും പ​ഞ്ചാ​ബി​ൽ​നി​ന്നാ​ണ്. യു​വാ​ക്ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​ന്‍റെ യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍ വ​ക​ഭേ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പ​ന​ശേ​ഷി​യു​ള്ള​തും കോ​വി​ഡ് വ​ന്ന​വ​ർ​ക്ക് വീ​ണ്ടും രോ​ഗം ബാ​ധി​ക്കാ​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Related posts

കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ തുണി കൊണ്ടു മൂടി; ഒറ്റയാൻ പി.ടി.ഏഴാമനെ കൂട്ടിലെത്തിക്കാൻ ശ്രമം.*

Aswathi Kottiyoor

കർണാടക ആർക്കൊപ്പം? ജനവിധി ഇന്ന്; വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ

Aswathi Kottiyoor

ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മാ​സം​തി​ക​യാ​തെ പ്ര​സ​വം; ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox