Uncategorized

താനൊരു സൈനികൻ മാത്രമെന്ന് കെപിസിസി പ്രസിഡൻ്റ്; നിലമ്പൂർ വിജയത്തിലെ ക്രഡിറ്റ് തർക്കത്തിൽ മറുപടി

തിരുവനന്തപുരം: ക്യാപ്റ്റൻ- മേജർ പരാമർശങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. താനൊരു സാധാരണ സൈനികനാണെന്ന് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. നിലമ്പൂർ ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണെന്നും സണ്ണി ജോസഫ് എംഎൽഎ. വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ തിരുത്തണം. ആശ സമരം, മലയോര പ്രശ്നം, എന്നിവ പരിഹരിക്കണം. ഗവർണർ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികൾ തുടരും. ഞങ്ങൾ ഒരു പാർട്ടിമായും ചർച്ച നടത്തിയിട്ടില്ലെന്നും ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേതെന്നും കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. അൻവറിന്റേത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button