Uncategorized

പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വാഹനം റിവേഴ്സ് ആയി ഇടിച്ച് നിന്നത് ഡിവൈഡറിൽ

പാലക്കാട്: പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം. പാതിപ്പാറ പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം. മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം റിവേഴ്സ് ആയി വന്ന് റോഡ് അരികിലെ ഡിവൈഡറിൽ പോയി ഇടിച്ചാണ് നിന്നത്.ഈ സമയത്ത് എതി൪ ദിശയിൽ വന്ന വാഹനം അപകടത്തിൽപെടാതിരുന്നത് തലനാരിഴയ്ക്കാണ്. ഇതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button