Uncategorized

കൊയിലാണ്ടി റാ​ഗിം​ഗ്: സീനിയേഴ്സ് നൽകിയ മിഠായി വാങ്ങാതിരുന്നതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം; നടപടി ആരംഭിച്ചതായി പ്രിൻസിപ്പൽ

കോഴിക്കോട്: കൊയിലാണ്ടി റാ​ഗിം​ഗ് സംഭവത്തിൽ ഉൾപ്പെട്ട 4 വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആരംഭിച്ചതായി പ്രിൻസിപ്പൽ‌. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൊയിലാണ്ടി കെപിഎംഎച്ച്എസിലെ ലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയെ ഇന്നലെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. സ്കൂൾ തുറന്നതിന് പിന്നാലെ, സീനിയർ വിദ്യാർത്ഥികൾ നൽകിയ മിഠായി വാങ്ങിയില്ല എന്നാരോപിച്ചാണ് മർദനമെന്ന രക്ഷിതാക്കൾ പറഞ്ഞു.
ഇന്നലെ വിദ്യാഭ്യാസ ബന്ദായതിനാൽ, നേരത്തെ സ്കൂൾ വിട്ടിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂളിന് പുറത്തു തടഞ്ഞു വച്ചു മർദിച്ചു എന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷം തുടർനടപടിയെന്നാണ് കൊയിലാണ്ടി പൊലീസ് അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button