Uncategorized
മട്ടന്നൂർ കോളേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണം

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ ഇൻ്റേണൽ ക്വാളിറ്റി സെൽ, എൻ എസ് എസ്, എൻ സി സി എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ. കെ. ബിജു അധ്യക്ഷനായി. ഡോ. വി.ഡി. സുധീഷ്, ലെഫ്റ്റ്. ഡോ. പി.വി. അനിൽ, ഡോ. കെ. സി. ജയന്തി, ഡോ. സജനീഷ് വി.പി. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഇൻസ്ട്രക്ടർ ടി. രവികൃഷ്ണൻ യോഗ പരിശീലനം നൽകി.




