Uncategorized

തനുവിനെ കാണാനില്ലെന്ന് ഭർതൃവീട്ടുകാർ, വീടുവിട്ട് പോയെന്ന് വാദം; വീട്ടുകാരുടെ പരാതിയിൽ ഒടുവിൽ നാടകം പൊളിഞ്ഞു

ഫരീദാബാദ്: ഹരിയാനയില്‍ കാണാതായ യുവതിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 24 കാരിയായ തനു എന്ന യുവതിയെയാണ് പത്തടി ആഴമുള്ള കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. ഫരീദാബാദിലാണ് സംഭവം. മൃതശരീരം പുറത്തെടുത്ത പൊലീസ് തനുവിന്‍റെ ഭര്‍ത്താവ് അരുണ്‍, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, ഒരു ബന്ധു എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.രണ്ടുവര്‍ഷമായി തനുവിന്‍റെയും അരുണിന്‍റെയും വിവാഹം കഴിഞ്ഞിട്ട്. തനു ഭര്‍തൃ വീട്ടില്‍ തനു ഉപദ്രവം നേരിട്ടതായാണ് സഹോദരി പറയുന്നത്. വിവാഹത്തിന് ശേഷം അരുണും കുടുംബവും സ്വര്‍ണവും പണവും ആവശ്യപ്പെട്ടിരുന്നതായും സഹോദരി പ്രീതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തനു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റവും ഉപദ്രവവും കാരണമാണ് തനു തിരിച്ചു സ്വന്തം വീട്ടിലേക്ക് വന്നതെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് തിരിച്ച് പോയതെന്നും പ്രീതി പറയുന്നു. എന്നാല്‍ തിരിച്ചു പോയതിന് ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധം നിലനിര്‍ത്താനോ ഫോണ്‍ ചെയ്യാനോ അരുണും കുടുംബവും അനുവദിച്ചിരുന്നില്ല എന്നും പ്രീതി ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button