Uncategorized
മാനന്തവാടി സെന്റ് ജോസഫ് ടി.ടി ഐ ൽ ‘അക്ഷരപ്പച്ച ‘ ഗ്രീൻ കോർണർ സ്ഥാപിച്ചു

മാനന്തവാടി: ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് ടി ടി ഐ ൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു കൊണ്ട് അക്ഷരപ്പച്ച ഗ്രീൻ കോർണറിന് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ കെ ജെ ബെന്നി സാർ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നല്ല പാഠം ക്ലബ് അംഗങ്ങളായ ഹിന താഹ് സിൽ, സെമിൻ ഷാൻ, ശിവകീർത്ത് അജീഷ്, ഹൃതിക സുരേഷ്, എന്നീ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. നല്ല പാഠം അധ്യാപക കോഡിനേറ്റേഴ്സ് ആയ അഞ്ജു റോസ് ജോൺ, നിതിൻ വർഗീസ്, ആൻസി കെ.ജെ എന്നിവർ നേതൃത്വം നൽകി.




