Uncategorized
കബനിഗിരി സെൻ്റ്.മേരിസ് എ.യു.പി സ്കൂളിൽ വായനാദിനത്തിൽ നല്ല പാഠം ക്ലബ്ബിൻ്റെ ഉദ്ഘാടനം നടത്തി

വയനാട്: കബനിഗിരി സെൻ്റ്.മേരിസ് എ.യു.പി സ്കൂളിൽ ജൂൺ 19 വായനാദിനത്തിൽ നല്ല പാഠം ക്ലബ്ബിൻ്റെ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം എച്ച് എം ജെയ്മോള്‍ തോമസ് നിർവഹിച്ചു. ‘കുട്ടിക്ക് ഒരു പുസ്തകം’ എന്ന് പേരിട്ട പരിപാടിയിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പുസ്തകവിതരണം നടത്തി. നല്ല പാഠം അധ്യാപക കോഡിനേറ്റർ മാരായ ജെറോം ജേക്കബ്, ലൈസ മാത്യു വിദ്യാർത്ഥി പ്രതിനിധികളായ അനോൾഡ അനിൽ, അൽറ്റ ലിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.




