Uncategorized

വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന; പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട്: പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഒളവണ്ണ എടക്കുറ്റിപ്പുറം സ്വദേശി ദിൽഷാദാണ് പൊലീസ് പിടിയിലായത്. അട്ടപ്പാടി അഗളിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒടുമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്കിടെയാണ് ഇയാൾ കാറിൽ വീട്ടിലേക്ക് വന്നിറങ്ങിയത്. പൊലീസിനെ കണ്ടതോടെ ദിൽഷാദ് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് വണ്ടിയിൽ നിന്ന് 51ഗ്രാം എംഡിഎംഎ കണ്ടെടുത്തു.അതേസമയം നല്ലളം സ്റ്റേഷനിൽ ദിൽഷാദിനെതിരെ അടിപിടി, കൊട്ടേഷൻ, പോക്സോ, നരഹത്യ തുടങ്ങിയ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button