Uncategorized
വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങി; വിമർശിച്ച് ബിജെപി

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി വിദേശത്തേക്ക് മുങ്ങിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ ഗാന്ധിയെ കാണാതാകുന്നത് പതിവാണെന്നും രാജ്യത്തെ പ്രതിപക്ഷ നേതാവിന് ഒരുത്തരവാദിത്തവുമില്ലെന്നും അമിത് മാളവ്യ പറഞ്ഞു.




