Uncategorized

‘ലഹരിയാവാം ജീവിതത്തോട് മാത്രം’ എന്ന സന്ദേശവുമായി സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

വേങ്ങാട്: വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഗാന്ധി യുവമണ്ഡലം സംസ്ഥാന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ലഹരിയാവാം ജീവിതത്തോട് മാത്രം’ എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സിനിമ സീരിയൽ താരം ജോബി നിർവഹിച്ചു. ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് പാണപ്പുഴ, റിയാസ് കെ പി, സനോജ് നെല്ലിയാടൻ, രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button