പരിസ്ഥിതി സൗഹൃദവും മണ്ണിലലിയുന്നതുമായ കമ്പോസിറ്റബിള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി.
പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കൊപ്പം കമ്പോസിറ്റബിള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതു ചോദ്യംചെയ്തു കൊച്ചിയിലെ ഗ്രീന്‍ എര്‍ത്ത് സൊല്യൂഷന്‍സ് ഉടമ ഡോ. വസുന്ധര മേനോന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ച് തീരുമാനം.
നിരോധനം നയതീരുമാനമാണെന്നും പരിസ്ഥിതി സൗഹൃദമെന്നു വ്യാജമായി അവകാശപ്പെട്ടു സാധാരണ പ്ലാസ്റ്റിക് ബാഗുകള്‍ വന്‍തോതില്‍ വിപണിയിലെത്തിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതിന്റെ കണക്കുകളോ രേഖകളോ ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി.