Uncategorized

രണ്ടര മണിക്കൂറിൽ പ്രതിയെ കണ്ടെത്തി, 9 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ 62 ദിവസത്തിനുള്ളിൽ 19കാരന് വധശിക്ഷ

കൊൽക്കത്ത: 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ 4നാണ് സംഭവം നടന്നത്.

ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുസ്താകിൻ സർദാർ എന്ന 19കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കാണാതായ അന്നേ ദിവസം തന്നെ 9 വയസുകാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടര മണിക്കൂറിൽ പൊലീസ് അക്രമിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് 9 വയസുകാരിയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം 19കാരൻ പൊലീസിനോട് വിശദമാക്കിയത്. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ മൃതദേഹം കണ്ടെത്താനും പൊലീസിന് സാധിച്ചിരുന്നു.

പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിർണായക വിധിയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിധിയെ നിരീക്ഷിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഇത്തരമൊരു കേസിൽ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനർജി വിശദമാക്കി. ഇത്തരം കേസുകളിലെ പ്രതികളോട് സർക്കാരിന് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാവില്ലെന്നും മമത പ്രതികരിച്ചു. 25 ദിവസത്തിനുള്ളിലാണ് പൊലീസ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. ഒക്ടോബർ 30ന് പൊലീസ് പോക്സോ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button