Uncategorized

അച്ചൻകോവിലാറ്റിൽ വീണ രണ്ട് പെൺകുട്ടികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ വീണ രണ്ട് പെൺകുട്ടികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പത്തനംതിട്ട മരൂർ പാലത്തിന് സമീപം നദിയിൽ വീണ പെൺകുട്ടികളെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.

പതിനഞ്ചും ഇരുപത്തിയൊന്നും വയസ്സുള്ള പെൺകുട്ടികളാണ് നദിയിൽ വീണത്. പെൺകുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഒരാൾ വള്ളിപ്പടർപ്പിലും മറ്റൊരാൾ വസ്ത്രത്തിലും പിടിച്ചു കിടക്കുകയായിരുന്നു. പെൺകുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button