Uncategorized

അമ്പായത്തോട് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു

അമ്പായത്തോട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് യുപി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രതിനിധി എസ്റ്റർ തെരേസ പരിസ്ഥിതി ദിന സന്ദേശം നൽകി. “എന്റെ ക്ലാസിന് ഒരു പൂച്ചട്ടി” പദ്ധതിയിലേക്കായി എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പൂച്ചട്ടികൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. കൊട്ടിയൂർ സോഷ്യൽ ഫോറസ്റ്റ് വകുപ്പിന്റെയും സ്കൂളിന്റെയും സംയുക്ത അഭിമുഖത്തിൽ ക്വിസ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടിന്റു കെ എസ് പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button