കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിെന്റ മൂന്നാം ഘട്ടം മാര്‍ച്ചോടെ തുടങ്ങും. ഈ ഘട്ടത്തില്‍ 50 വയസ് പൂര്‍ത്തിയായവര്‍ക്കാണ് മരുന്ന് നല്‍കുക. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് ലോക്സഭയില്‍ പറഞ്ഞതാണിക്കാര്യം.
പ്രതിരോധ മരുന്നിനായി ബജറ്റില്‍ 35,000കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യെമങ്കില്‍ തുക വര്‍ധിപ്പിക്കാമെന്ന് ധനകാര്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷ് വര്ധന് അറിയിച്ചു.
ജനുവരി 16നാണ് പ്രതിരോധ മരുന്ന് വിതരണത്തിെന്റ ഒന്നാം ഘട്ടം ആരംഭിച്ചത്. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കിയത്. രണ്ടാം ഘട്ട വിതരണം രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി രണ്ടിന് തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് കോടിയേളം പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ മരുന്ന് നല്‍കുന്നത്. മരുന്ന് നല്കലിെന്റ ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത മാസത്തോടെ 50 വയസ് കഴിഞ്ഞവര്‍ക്കായി മൂന്നാം ഘട്ട വിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മരുന്ന് നല്കലിെന്റ മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്ന കൃത്യമായ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കുകയെന്നത് പ്രയാസകരമാണ്. എന്നാല്‍ അത് മാര്‍ച്ചിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തേയോ ആഴ്ച തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.