Uncategorized
ആദിവാസി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി, ഗർഭാശയം പുറത്തെടുത്തു; ക്രൂരമായി കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിനിടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം. ഖണ്ഡ്വ ജില്ലയിലെ ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്താണ് അതിദാരുണമായ ബലാത്സംഗ കൊലപാതകം നടന്നത്.
ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഗർഭാശയം പുറത്ത് വന്നതായും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രക്തം വാർന്ന നിലയിൽ തറയിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നിരുന്നത്.
ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.




