Uncategorized

ന്യൂസിലാന്‍റിലെ കുട്ടികളുടെ വകുപ്പിൽ നിന്നും 10 കോടി തട്ടി, വിമാനം കയറി ഇന്ത്യൻ യുവതി, ഒടുവിൽ അറസ്റ്റിൽ

ന്യൂസിലൻഡിലെ ഒറംഗ തമാരിക്കിയുമായി (Ministry of children) ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി. ഒറംഗ താമരിക്കിയുടെ പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായി ജോലി ചെയ്തിരുന്ന, ക്രൈസ്റ്റ് ചർച്ച് ആസ്ഥാനമായുള്ള നേഹ ശർമ്മയും ഭർത്താവ് അമൻദീപ് ശർമ്മയുമാണ് തട്ടിപ്പിന് പിന്നിൽ. ഒറംഗ തമാരിക്കിയുടെ പ്രോപ്പർട്ടി മാനേജർ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത നേഹ, സർക്കാർ ഫണ്ട് ഭർത്താവ് അമൻദീപ് ശർമ്മയുടെ കമ്പനിക്ക് നല്‍കി. ഇതിലൂടെ ശിശുക്ഷേമ ഏജൻസിക്ക് 2 മില്യൺ ന്യൂസിലൻഡ് ഡോളറിലധികം (ഏകദേശം ₹10.1 കോടി) നഷ്ടമുണ്ടായതായാണ് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ന്യൂസിലാൻഡിൽ കുട്ടികളുടെ മന്ത്രാലയമാണ് ‘ഒറംഗ തമാരികി’ എന്ന പേരിൽ അറിയപ്പെടുന്നത്. മുമ്പിത് ‘ദുർബലരായ കുട്ടികളുടെ മന്ത്രാലയം’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പാണ് ഇത്. ഈ വകുപ്പിന് ജോലി ചെയ്തിരുന്ന പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായിയിരുന്നു 36 കാരിയായ നേഹ ശർമ്മ. ഭർത്താവുമായി ചേർന്നുള്ള ഇവരുടെ തട്ടിപ്പ് പിടിയിലായതോടെ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളാണ് ഇവരുടെ മേൽ ചുമത്തി. മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് നേഹയ്ക്ക് കോടതി വിധിച്ചത്. ഡിവൈൻ കണക്ഷൻ ലിമിറ്റഡിന്‍റെ ഡയറക്ടറായ ഭർത്താവ് അമൻദീപ് ശർമ്മയും കുറ്റം സമ്മതിച്ചു. ജൂണിൽ അമൻദീപ് ശർമ്മയുടെ ശിക്ഷ വിധിക്കും.

വളരെ ആസൂത്രിതമായിട്ടായിരുന്നു ദമ്പതികളുടെ തട്ടിപ്പ്. ഇരുവരും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലാത്ത രീതിയിലാണ് സഹപ്രവർത്തകർക്കും പരിചയക്കാർക്കും മുമ്പിൽ ഇവർ പെരുമാറിയിരുന്നത്. സർക്കാർ കരാറുകൾ അമൻദീപിന്‍റെ സ്ഥാപനത്തിലേക്ക് എത്തിക്കുന്നതിനായി ഓഫീസ് രേഖകളിൽ നേഹ അട്ടിമറി നടത്തി. മന്ത്രാലയത്തിന്‍റെ അംഗീകൃത പട്ടികയിൽ ഇല്ലാത്ത കമ്പനിയ്ക്ക് അനധികൃതമായി ജോലികൾ അനുവദിക്കുകയും പട്ടികയിൽ ഇടം നൽകുകയും ചെയ്തു. അതേസമയം അമൻദീപുമായുള്ള ബന്ധത്തെക്കുറിച്ച് നേഹ സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു. തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു സ്വതന്ത്ര കമ്പനിയായിട്ടായിരുന്നു ഭർത്താവിന്‍റെ കമ്പനിയെ ഇവർ ഓഫീസില്‍ അവതരിപ്പിച്ചത്. കൂടാതെ സ്വന്തം ചെലവുകളുടെ ബില്ലുകൾ പോലും വകുപ്പിന് കീഴിൽ ഉൾപ്പെടുത്തുകയും അതുവഴി പണം തട്ടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button