Uncategorized

ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് പികെ ശ്രീമതി; ‘പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താനുള്ള ശ്രമം’

കണ്ണൂർ: സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പികെ ശ്രീമതി ടീച്ചർ. സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും. സെക്രട്ടറിയേറ്റ് ചേരുന്ന സമയത്ത് കേരളത്തിൽ ഉണ്ടെങ്കിൽ പങ്കെടുക്കാൻ വിരോധമില്ല. സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ തടസ്സം ഉണ്ടെന്നു ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. വിവാദ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

പ്രവർത്തന കേന്ദ്രം ദില്ലിയാണ്. ഗോവിന്ദൻ മാഷ് പറഞ്ഞതാണ് ശരിയെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ല. എകെ ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എംവി ഗോവിന്ദൻ പറ‍ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button